ASSEMBLY ELECTION 2026

"പറവൂരിൽ മാറ്റമുണ്ടാകില്ല, കേരളത്തിൽ മാറ്റമുണ്ടാകും"; വോട്ട് രേഖപ്പെടുത്തി നടൻ സലിം കുമാർ

വടക്കേക്കരയിലെ പോളിങ് ബൂത്തിൽ കുടുംബത്തിനൊപ്പം എത്തിയാണ് വോട്ട് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പറവൂരിൽ വോട്ട് രേഖപ്പെടുത്തി നടൻ സലിം കുമാർ. വടക്കേക്കരയിലെ പോളിങ് ബൂത്തിൽ മകൻ ചന്തുവിനും ഭാര്യയ്ക്കുമൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. പനി ആയതിനാൽ വോട്ട് ചെയ്യാനാകില്ല എന്നാണ് കരുതിയതെന്നും വോട്ട് ചെയ്യാനായതിൽ സന്തോഷമെന്നും സലിം കുമാർ പറഞ്ഞു.

പറവൂരിൽ എന്തൊക്കെ സംഭവിച്ചാലും മാറ്റമുണ്ടാകില്ലെന്നും കേരളത്തിൽ മാറ്റമുണ്ടാകുമെന്നും സലിം കുമാർ പറഞ്ഞു. ജനങ്ങൾ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ടെന്നും മെയ് നാലിന് അറിയാമെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT