ആലപ്പുഴ: രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരാതിയിലാണ് കേസെടുത്തത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശം ചേർത്ത് ചെന്നിത്തലയുടെ എഐ ദൃശ്യം ഉപയോഗിച്ചാണ് വീഡിയോ നിർമിച്ചതെന്നും പരാതിയിൽ പറയുന്നു.