ഡൽഹി: നിയമസഭാ തെരെഞ്ഞെടുപ്പിൽ വർഗീയ പ്രസ്ഥാനങ്ങളെ അക്കൗണ്ട് തുറക്കാൻ അനുവദിക്കരുതെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി. ഓണവും വിഷുവും റംസാനും ക്രിസ്മസും ഒരുമിച്ചാഘോഷിക്കുന്ന എക സംസ്ഥാനം കേരളമാണ്. ആ സാഹോദര്യം തുടരണം മതേതരത്വത്തിൽ വിശ്വസിക്കാത്തവരെ വളരാൻ അനുവദിച്ചുകൂടെന്നും എ.കെ ആന്റണി പറഞ്ഞു
എനിക്ക് ശേഷം പോകേണ്ടവരായിരുന്നു തലേക്കുന്നിൽ ബഷീറും, ഉമ്മൻ ചാണ്ടിയുമെന്ന് ആൻ്റണി പറഞ്ഞു. "തനിക്ക് വേണ്ടി വിലപേശൽ ഇല്ലാതെ എം.എൽ.എ സ്ഥാനം രാജിവച്ച ആളാണ് തലേക്കുന്നിൽ ബഷീർ. ബഷീറിന് മത്സരിക്കാൻ ടിക്കറ്റ് കിട്ടാത്തതിനെതിരെ സ്റ്റേറ്റ്മെൻറ് നടത്തുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല."ആൻ്റണി പറഞ്ഞു. അന്നത്തെ കാലമല്ല ഇന്നത്തേതെന്നും രാഷ്ട്രീയ ത്യാഗം തെളിയിച്ച വ്യക്തിയാണ് തലേക്കുന്നിൽ ബഷീറെന്നും ആൻ്റണി പറഞ്ഞു.