കെ. സുരേന്ദ്രൻ, എ.കെ.എം. അഷ്റഫ് 
ASSEMBLY ELECTION 2026

മഞ്ചേശ്വരത്ത് മുഖം മറച്ച സ്ത്രീകൾ കള്ളവോട്ട് ചെയ്യുമെന്ന കെ. സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി എ.കെ.എം. അഷ്റഫ്

മതേതര വോട്ടർമാരെ അപമാനിക്കുന്നുവെന്ന് അഷ്റഫ്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: മഞ്ചേശ്വരത്ത് മുഖം മറച്ച സ്ത്രീകൾ കള്ളവോട്ട് ചെയ്യുമെന്ന കെ. സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി എ.കെ.എം. അഷ്റഫ്. നുണപ്രചാരണം നടത്തി മതേതരത്വ വോട്ടർമാരെ അപമാനിക്കുന്നുവെന്ന് അഷ്റഫ് പറഞ്ഞു. സുരേന്ദ്രൻ ചെയ്യുന്നത് വോട്ടർമാരെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്നും അഷ്റഫ് പ്രതികരിച്ചു.

മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന് കെ. സുരേന്ദ്രൻ ആരോപണം നടത്തിയിരുന്നു. മുസ്ലീം ലീഗിന് മാത്രം സ്വാധീനമുള്ള 33 ബൂത്തുകൾ കേന്ദ്രീകരിച്ചാണ് കള്ളവോട്ടിന് ശ്രമിക്കുന്നതെന്നും ഈ ബൂത്തുകളിൽ കൃത്യമായി നിരീക്ഷണം ഏർപ്പെടുത്തണമെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്.

വ്യാപകമായി കള്ളവോട്ടിന് കൂട്ടുനിൽക്കുന്ന ബിഎൽഒമാരെ നിയമപരമായി നേരിടുമെന്നും എല്ലാത്തവണത്തെയും പോലെ കള്ള വോട്ട് ചെയ്ത് ജയിക്കാമെന്ന് ലീഗ് കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നുമാണ് കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു.

SCROLL FOR NEXT