തമിഴ്നാട്ടിൽ ഭരണം ടിവികെ പിടിച്ചേക്കാമെന്ന് ആക്സിസ് മൈ ഇന്ത്യ. ടിവികെയും ഡിഎംകെയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നും ടിവികെ 98 മുതൽ 120 വരെയും ഡിഎംകെ 92 മുതൽ 110 വരെയും സീറ്റുകളും എഐഡിഎംകെ 22 മുതൽ 32 വരെ സീറ്റുകളും നേടിയേക്കുമെന്നാണ് പ്രവചനം.
കേരളത്തിൽ യുഡിഎഫെന്ന് പ്രവചിച്ച് വോട്ട് വൈബും. 70 മുതൽ 80 വരെ സീറ്റുകൾ യുഡിഎഫും 58 മുതൽ 68 വരെ എൽഡിഎഫും 4 വരെ സീറ്റുകൾ എൻഡിഎയും നേടുമെന്നാണ് പ്രവചനം.
കേരളത്തിൽ ഭരണമാറ്റം പ്രവചിച്ച് ബീക്കൺ എക്സ്ക്ലൂസീവ്. 76 മുതൽ 81 വരെ സീറ്റുകൾ യുഡിഎഫ് നേടുമെന്നാണ് പ്രവചനം. 57 മുതൽ 62 വരെ സീറ്റുകൾ എൽഡിഎഫും 1 മുതൽ 5 വരെ സീറ്റുകൾ എൻഡിഎയും നേടുമെന്ന് പ്രവചനം.
തമിഴ്നാട് എഐഎഡിഎംകെ ഭരിക്കുമെന്നാണ് ജെവിസിയുടെ എക്സിറ്റ് പോൾ ഫലം പറയുന്നത്. എഐഎഡിഎംകെ 128 മുതൽ 147 വരെയും മറ്റുള്ളവർ എട്ട് മുതൽ 15 സീറ്റുകൾ നേടുമെന്നും ജെവിസി എക്സിറ്റ് പോൾ ഫലം പറയുന്നു.
തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിലെത്തുമെന്ന് സീ ന്യൂസ് എക്സിറ്റ് പോൾ ഫലം. 140 മുതൽ 162 വരെ സീറ്റുകൾ ഡിഎംകെയും 52 മുതൽ 74 വരെ സീറ്റുകൾ എഐഡിഎംകെയും 13 മുതൽ 33 വരെ സീറ്റുകൾ മറ്റുള്ളവയും നേടിയേക്കുമെന്നാണ് പ്രവചനം.
തമിഴ്നാട് ഡിഎംകെയ്ക്കൊപ്പമെന്നാണ് മാട്രിസും പ്രവചിക്കുന്നത്. ഡിഎംകെ 122 മുതൽ 132 വരെ സീറ്റുകൾ നേടും. എഐഎഡിഎംകെ 87 മുതൽ 100 വരെയും ടിവികെ 10 മുതൽ 12 വരെയും മറ്റുള്ളവർ ആറ് സീറ്റുകൾ വരെയും നേടുമെന്നാണ് മാട്രിസ് പ്രവചിക്കുന്നത്.
തമിഴ്നാട് ഡിഎംകെയ്ക്കൊപ്പമെന്ന് പ്രവചിച്ച് പി-മാർക്ക്. ഡിഎംകെ 125 മുതൽ 145 വരെ സീറ്റുകൾ നേടും. എഐഎഡിഎംകെ 65 മുതൽ 85 വരെയും ടിവികെ 16 മുതൽ 26 വരെയും സീറ്റുകൾ നേടുമെന്നാണ് പി-മാർക്ക് എക്സിറ്റ് പോൾ ഫലം പറയുന്നു.
പുതുച്ചേരിയിൽ എൻഡിഎയെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. 16 മുതൽ 20 വരെ സീറ്റുകൾ എൻഡിഎയും 6 മുതൽ 8 വരെ സീറ്റുകൾ കോൺഗ്രസും 2 മുതൽ 4 വരെ സീറ്റുകൾ ടിവികെയും മറ്റുള്ളവർ 1 മുതൽ 3 വരെയും സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
ബംഗാളിൽ ബിജെപിക്ക് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് മാട്രിസ്. ബിജെപിക്ക് 146 മുതൽ 161 വരെയും തൃണമൂല്‍ കോൺഗ്രസിന് 125 മുതൽ 140 വരെയും മറ്റുള്ളവയ്ക്ക് ആറ് മുതൽ 10 വരെയും സീറ്റുകളും ലഭിക്കുമെന്നാണ് മാട്രിസ് പ്രവചിക്കുന്നത്.
ബംഗാൾ ബിജെപി ഭരിക്കുമെന്ന് പ്രവചിച്ച് ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോൾ ഫലം. 150 മുതൽ 160 വരെ സീറ്റുകൾ ബിജെപിയും 130 മുതൽ 140 വരെ സീറ്റുകൾ തൃണമൂൽ കോൺഗ്രസും 6 മുതൽ 10 വരെ സീറ്റുകൾ മറ്റുള്ളവയും നേടുമെന്നാണ് പ്രവചനം.
തമിഴ്നാട് എഐഎഡിഎംകെ ഭരിക്കുമെന്നാണ് ന്യൂസ് 18ന്റെ എക്സിറ്റ് പോൾ ഫലം പറയുന്നത്. ഡിഎംകെ 103 മുതൽ 113 വരെയും ടിവികെ നാല് മുതൽ 10വരെയും സീറ്റുകൾ നേടുമെന്നും ന്യൂസ് 18ന്റെ എക്സിറ്റ് പോൾ ഫലം പറയുന്നു.
അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് ചാണക്യ സ്ട്രാറ്റജീസും. ബിജെപിക്ക് 88 മുതൽ 98 വരെയും കോൺഗ്രസിന് 22 മുതൽ 32വരെയും എയുഡിഎഫ് മൂന്ന് മുതൽ അഞ്ച് രെയും സീറ്റുകൾ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചിക്കുന്നത്.
കേരളം യുഡിഎഫ് ഭരിക്കുമെന്ന് പ്രവചിച്ച് പി-മാർക്കും. 72 മുതൽ 79 സീറ്റുകൾ വരെ യുഡിഎഫും 62 മുതൽ 69 വരെ സീറ്റുകൾ എൽഡിഎഫും 3 സീറ്റുകൾ വരെ എൻഡിഎയും നേടുമെന്നാണ് പ്രവചനം.
കേരളത്തിൽ യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിച്ച് ജെവിസി. 72 മുതൽ 84 വരെ സീറ്റുകൾ യുഡിഎഫും 52 മുതൽ 61 വരെ സീറ്റുകൾ എൽഡിഎഫും 3 മുതൽ 7 വരെ സീറ്റുകൾ എൻഡിഎയും നേടുമെന്നാണ് ജെവിസി പ്രവചനം.
കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് മാട്രിസ് പ്രവചിക്കുന്നത്. യുഡിഎഫിന് 70 മുതൽ 75 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. എൽഡിഎഫിന് 60 മുതൽ 65 വരെയും ബിജെപിക്ക് രണ്ട് മുതൽ നാല് സീറ്റ് വരെ ലഭിക്കുമെന്നും മാട്രിസിന്റെ എക്സിറ്റ് പോൾ ഫലം പറയുന്നു.
ബംഗാളിൽ ബിജെപി അധികാരം പിടിക്കുമെന്ന് പ്രവചിച്ച് പി-മാർക്ക്. 150 മുതൽ 175 വരെ സീറ്റുകൾ നേടുമെന്നും പി-മാർക്ക് പ്രവചിചിക്കുന്നു. തൃണമൂല്‍ കോൺഗ്രസിന് 118 മുതൽ 138 വരെയും മറ്റുള്ളവയ്ക്ക് രണ്ട് മുതൽ ആറ് വരെ സീറ്റുകൾ നേടുമെന്നും പി-മാർക്ക് പ്രവചിചിക്കുന്നു.
കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് സീ ന്യൂസും. 63 മുതൽ 74 സീറ്റുകൾ വരെയാണ് സീ ന്യൂസ് യുഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നത്. 58 മുതൽ 70 വരെ എൽഡിഎഫും 2 മുതൽ 5 വരെ എൻഡിഎയും 1 മുതൽ 4 വരെ മറ്റുള്ളവയും നേടുമെന്നാണ് പ്രവചനം.
കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് ടീം പിഎസ്ആറും പ്രവചിക്കുന്നത്. യുഡിഎഫിന് 74 മുതൽ 80 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. എൽഡിഎഫിന് 56 മുതൽ 64 വരെയും ബിജെപിക്ക് നാല് സീറ്റും ലഭിക്കുമെന്നും ടീം പിഎസ്ആറിൻ്റെ എക്സിറ്റ് പോൾ ഫലം പറയുന്നു.
അസമിൽ ബിജെപിക്ക് ഭരണത്തുടർച്ചയെന്ന് സീ ന്യൂസ് എക്സിറ്റ് പോൾ ഫലവും. 80 മുതൽ 86 വരെ സീറ്റുകൾ ബിജെപിയും 29 മുതൽ 35 വരെ സീറ്റുകൾ കോൺഗ്രസും മറ്റുള്ളവ 8 മുതൽ 13 വരെയും സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം.
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് ജയം പ്രവചിച്ച് റിപ്പബ്ലിക്കും. 125 മുതൽ 145 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് റിപ്പബ്ലിക്കിൻ്റെ പ്രവചനം. 65 മുതൽ 85 വരെ സീറ്റുകൾ എഐഡിഎംകെയും 16 മുതൽ 26 വരെ ടിവികെയും 1 മുതൽ ആറ് വരെ മറ്റുള്ളവയും നേടിയേക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം.
ബംഗാള്‍ തൃണമൂല്‍ കോൺഗ്രസ് തൂക്കുമെന്നാണ് പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ഫലം പറയുന്നത്. തൃണമൂലിന് 117 മുതൽ 187വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി 95 മുതൽ 110 വരെയും കോൺഗ്രസ് ഒന്ന് മുതൽ മൂന്ന് വരെയും സിപിഐഎമ്മിന് ഒരു സീറ്റ് വരെയും ലഭിക്കുമെന്നാണ് പ്രവചനം.
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ഫലവും. യുഡിഎഫ് 75 മുതൽ 85 സീറ്റ് വരെയും എൽഡിഎഫ് 55 മുതൽ 65 സീറ്റ് വരെയും ബിജെപി മൂന്ന് വരെ സീറ്റുകളും നേടുമെന്നാണ് പീപ്പിൾസ് പൾസ് പ്രവചനം.
തമിഴ്നാട് ഡിഎംകെയ്ക്കൊപ്പമെന്ന് മാട്രിസും. 122 മുതൽ 132 സീറ്റുകൾ വരെ ഡിഎംകെ നേടിയേക്കുമെന്നാണ് മാട്രിസ് പ്രവചനം. 87 മുതൽ 110 വരെ സീറ്റുകൾ എഐഡിഎംകെയും 10 മുതൽ 12 വരെ സീറ്റുകൾ ടിവികെയും 6 സീറ്റുകൾ വരെ മറ്റുള്ളവയും നേടിയേക്കുമെന്നാണ് മാട്രിസ് പ്രവചനം.
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. യുഡിഎഫ് 44 ശതമാനം വോട്ട് ഷെയർ നേടുമെന്നാണ് പ്രവചനം. എൽഡിഎഫിന് 39 ശതമാനവും എൻഡിഎയ്ക്ക് 14 ശതമാനവും മറ്റുള്ളവ മൂന്ന് ശതമാനം വോട്ട് ഷെയറും ലഭിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം.
അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് മാട്രിസ്. ബിജെപിക്ക് 85 മുതൽ 95 വരെയും കോൺഗ്രസിന് 25 മുതൽ 32വരെയും മറ്റുള്ളവയ്ക്ക് ആറ് മുതൽ 12രെയും സീറ്റുകൾ നേടുമെന്നാണ് മാട്രിസ് പ്രവചിക്കുന്നത്.
തമിഴ്നാട് ഡിഎംകെയ്ക്കൊപ്പമെന്ന് പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ഫലം. 125-145 സീറ്റുകൾ വരെ ഡിഎംകെ നേടിയേക്കുമെന്നാണ് പ്രവചനം. എഡിഎംകെ 65-80 സീറ്റുകൾ വരെയും ടിവികെ 18-24 സീറ്റുകൾ വരെയും മറ്റുള്ളവർ 2-6 വരെയും സീറ്റുകൾ നേടുമെന്നാണ് പീപ്പിൾസ് പൾസ് പ്രവചനം.
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സിഎൻഎൻ ന്യൂസിന്റെ പ്രവചനം. യുഡിഎഫിന് 70 മുതൽ 80 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. എൽഡിഎഫിന് 58 മുതൽ 68 വരെയും എൻഡിഎയ്ക്ക് നാല് സീറ്റ് ലഭിക്കുമെന്നും സിഎൻഎൻ ന്യൂസ് പ്രവചിക്കുന്നു.
അസമിൽ എൻഡിഎ തൂത്തുവാരുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. 88 മുതൽ 100 സീറ്റ് വരെ എൻഡിഎ സഖ്യം നേടുമെന്നാണ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസ് 24 മുതൽ 36 സീറ്റുകളും മറ്റ് പാർട്ടികൾ മൂന്ന് വരെ സീറ്റുകൾ നേടുമെന്നും ആക്സിസ് മൈ ഇന്ത്യ ഫലം വ്യക്തമാക്കുന്നു.
കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ ഇനി നാലു നാൾ മാത്രമാണ് ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെ കേരളത്തിലേതടക്കമുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടുന്നത്. കടുത്ത മത്സരത്തിന് പിന്നാലെ എക്സിറ്റ് പോളുകള്‍ ഇന്ന് പുറത്തുവരാനിരിക്കെ വലിയ ആകാംക്ഷയിലാണ് മുന്നണികള്‍.
കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് എൽഡിഎഫ് അവകാശപ്പെടുമ്പോൾ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. അതേസമയം, ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേരളത്തിൽ ഒറ്റഘട്ടമായി ഏപ്രിൽ ഒമ്പതിനായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇതിനുശേഷം വോട്ടർമാരുടെ അഭിപ്രായം ശേഖരിച്ച ശേഷമാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവിടുന്നത്.
പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ ഉടൻ പുറത്തുവരും. കേരളത്തിനൊപ്പം പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളുടേയും പുതുച്ചേരിയിലേയും എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നറിയാം. രാജ്യത്തെ പ്രമുഖ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങളാണ് പ്രഖ്യാപിക്കുന്നത്.