വർക്കല -13.8
ആറ്റിങ്ങൽ -14.12
ചിറയിൻകീഴ് -13.85
നെടുമങ്ങാട് -16.42
വാമനപുരം -15.77
കഴക്കൂട്ടം -16.85
വട്ടിയൂർക്കാവ് -17.04
തിരുവനന്തപുരം -15.39
നേമം -16.83
അരുവിക്കര -15.45
പാറശ്ശാല -14.14
കാട്ടാക്കട -16.09
കോവളം -14.53
നെയ്യാറ്റിൻകര -15.44
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വോട്ടിങ് മെഷീനുകൾ തകരാറിലായതോടെ വോട്ടെടുപ്പ് വൈകുന്നു. പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്.
വോട്ട് ചെയ്യാൻ ആദ്യനിരയിൽ തന്നെയെത്തി പ്രമുഖ നേതാക്കളും ചലച്ചിത്ര താരങ്ങളും. മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മന്ത്രിമാരായ എംബി രാജേഷ്, മുഹമ്മദ് റിയാസ്, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി, എൻഡിഎ സ്ഥാനാർഥികളായ ആർ. ശ്രീലേഖ, രാജീവ് ചന്ദ്രശേഖർ എന്നിവർ ആദ്യ നിരയിൽ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
ധർമടം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണം. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ ഇവിഎം തകരാറിനെ തുടർന്ന് വോട്ടിങ് വൈകുന്നു. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
കേരളത്തിന് പുറമേ അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി. അസമിൽ 126 സീറ്റുകളിലും പുതുച്ചേരിയിൽ 30 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ നടൻ മോഹൻലാൽ എത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലും. ജി. സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും ഏഴുമണിയോടെ വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പിന് മുൻപേ തന്നെ വിവിധയിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. ആലപ്പുഴ തലവടി പഞ്ചായത്ത് 134 ലാം നമ്പർ ബൂത്തിലും വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ നൂറുൽ ഇസ്ലാം മദ്രസയിലെ വോട്ടിങ്ങ് മെഷീനും തകരാറിലായി തകരാറിലയത്. ഇരവിപുരം മണ്ഡലത്തിൽ പോളിങ് സ്റ്റേഷൻ 50, ക്രിസ്തുരാജ് സ്കൂളിലും ഇവിഎം തകരാറിലായി.
കേരള ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. മോക്ക് പോൾ രാവിലെ 5.30ന് ആരംഭിക്കും. ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ട് രേഖപ്പെടുത്താൻ അവസരം. സംസ്ഥാനത്തെ 2.71 കോടി വോട്ടർമാർ ഇന്ന് വിധിയെഴുതും. നാലു ലക്ഷത്തിലധികം പുതിയ വോട്ടർമാരാണ് ഇത്തവണയുള്ളത്.