ASSEMBLY ELECTION 2026

ധര്‍മടത്ത് ആദ്യം വിറച്ചു, പിന്നെ കിതച്ചു; എട്ടാം റൗണ്ടിൽ പിണറായിക്ക് മുന്നേറ്റം

എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടാണ് റഷീദ് ശ്രദ്ധ നേടിയത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുമ്പോൾ ആറാം റൗണ്ട് വരെ കിതച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം റൗണ്ടിലെത്തിയപ്പോൾ ലീഡുയർത്തി. ആറ് റൗണ്ടു വരെ പിണറായിയെ യുഡിഎഫ് സ്ഥാനാര്‍ഥി വിപി അബ്ദുള്‍ റഷീദ് വിറപ്പിച്ചു. ഇപ്പോൾ എട്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ 3659 വോട്ടുകൾക്കാണ് മുന്നിട്ടു നിൽക്കുന്നത്.

2021 ല്‍ തളിപ്പറമ്പില്‍ എം.വി. ഗോവിന്ദനെതിരെ മത്സരിച്ചയാളാണ് വി.പി. അബ്ദുള്‍ റഷീദ്. എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടാണ് റഷീദ് ശ്രദ്ധ നേടിയത്. എക്‌സിറ്റ് പോളുകളെപ്പോലും തള്ളിക്കൊണ്ടാണ് രണ്ട് ടേം കേരളം ഭരിച്ച മുഖ്യമന്ത്രിയുടെ പരാജയം. യുഡിഎഫ് തരംഗം ആഞ്ഞടിച്ചതോടെ ഇടതുകോട്ടകളില്‍ പോലും വിള്ളല്‍ വീണ കാഴ്ചയാണ് കണ്ടത്.

1970ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി 26-ാം വയസില്‍ പിണറായി വിജയന്‍ മത്സരിക്കുന്നത്. കൂത്തുപറമ്പില്‍ നിന്നായിരുന്നു കന്നിയങ്കം. അന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് തായത്ത് രാഘവനെ പരാജയപ്പെടുത്തിയായിരുന്നു പിണറായി നിയമസഭയിലെത്തിയത്.

പിന്നീട് 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടി വിജയിച്ചു. 77ല്‍ ആര്‍എസ്പി സ്ഥാനാര്‍ഥി അബ്ദുള്‍ ഖാദറിനോടും 91ല്‍ കോണ്‍ഗ്രസ് ഐ വിഭാഗം നേതാവ് പി രാമകൃഷ്ണനോടുമായിരുന്നു മത്സരം.

1996ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് കെ എന്‍ കണ്ണോത്തിനെതിരെയാണ് മത്സരിച്ച് വിജയിച്ചത്. 2016ല്‍ പിണറായി ആദ്യമായി ധര്‍മടത്ത് മത്സരിച്ച് വിജയിച്ചു. 2016ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ആദ്യമായി മുഖ്യമന്ത്രിയായി. 2021ലും ധര്‍മടത്തെ പ്രതിനിധീകരിച്ച പിണറായി രണ്ടാമതും കേരളത്തിന്റെ മുഖ്യമന്ത്രിയായി. വിജയ പ്രതീക്ഷ മുന്‍ നിര്‍ത്തി തന്നെയാണ് ഇക്കുറിയും പിണറായി ധര്‍മടത്ത് മത്സരിച്ചത്.

2016ല്‍ പിണറായി വിജയനെതിരെ മത്സരിച്ചത് അദ്ദേഹത്തിന്റെ സഹപാഠിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മമ്പറം ദിവാകരനാണ്. 152243 പേര്‍ വോട്ട് ചെയ്തപ്പോള്‍ ശക്തമായ മത്സരം തന്നെയാണ് അന്ന് ധര്‍മടത്ത് നടന്നത്. അന്ന് പിണറായിക്ക് 87329 വോട്ട് ലഭിച്ചപ്പോള്‍ മമ്പറം ദിവാകരന്‍ 50424 വോട്ടുകളാണ് നേടിയത്. 36,905 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയ് വിജയിച്ചത്.

2021ല്‍ 2011നും 2016ലും മത്സരിച്ച മമ്പറം ദിവാകരനെ തന്നെ മത്സരിപ്പിക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും മണ്ഡലത്തില്‍ യുഡിഎഫ് അവസാനം ആദ്യം സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്ന ആളെ തന്നെ പ്രഖ്യാപിക്കുകയാിയരുന്നു. 21ല്‍ 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

SCROLL FOR NEXT