പത്തനംതിട്ട: പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരാവദിത്തമെന്ന് അടൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രിജി കണ്ണന്‍. എല്ലാവരും ഒപ്പമുണ്ടെന്നും അതുകൊണ്ട് തന്നെ തനിക്ക് ആശങ്കകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷത്തിന്റെ പ്ലസ് പോയിന്റ് എന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ സാധിക്കുമെന്നാണ് തന്റെ ഉറപ്പെന്നും പ്രിജി കണ്ണന്‍ പറഞ്ഞു.
ഇടതുപക്ഷം എപ്പോഴും വിശ്വാസികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. അവര്‍ക്ക് ദോഷം വരുന്ന ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. മറ്റുപാര്‍ട്ടികളുടെ അപവാദ പ്രചാരണങ്ങള്‍ ജനം തിരിച്ചറിയുമെന്നും പ്രിജി കണ്ണന്‍ പറഞ്ഞു.
'വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. എന്നാല്‍ ഇടതുപക്ഷ പ്രവര്‍ത്തകരും നാടും ഒപ്പമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് ആശങ്കകളില്ല. മണ്ഡലത്തില്‍ മുന്‍ എംഎല്‍എ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കരുത്ത്. അതുകൊണ്ട് തന്നെ പോസിറ്റീവ് ആയിട്ടാണ് എവിടെ ചെല്ലുമ്പോഴും കിട്ടുന്ന പ്രതികരണം. വോട്ട് ചോദിച്ച് ചെല്ലുമ്പോഴൊന്നും ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. എല്‍എഡിഎഫ് എപ്പോഴും വിശ്വാസികള്‍ക്കൊപ്പമാണ്. അത് ശബരിമല ആയിരിക്കട്ടെ, മറ്റേത് ആരാധനാ കേന്ദ്രമായിരിക്കട്ടെ, വിശ്വാസങ്ങള്‍ക്കൊപ്പമാണ് ഇടതുപക്ഷം. അതുകൊണ്ട് തന്നെ വിശ്വാസികള്‍ക്ക് ദോഷം വരുന്ന രീതിയില്‍ ഒന്നും തന്നെ എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. അതുകൊണ്ട് തന്നെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ അപവാദ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും,' പ്രിജി കണ്ണന്‍ പറഞ്ഞു.