ASSEMBLY ELECTION 2026

കാവി അണിയുമോ ബംഗാൾ? കേവലഭൂരിപക്ഷം കടന്ന് എൻഡിഎ! ഭബാനിപ്പൂരിൽ മമത വിയർക്കുന്നു

ഭൂരിപക്ഷം എക്സിറ്റ് പോളുകളും നിലവിലെ ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസിനെ അട്ടിമറിച്ച് എൻഡിഎ അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചിച്ചിരുന്നുത്

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ ബം​ഗാളിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ എക്സാറ്റ് ആകുമോ എന്ന ആകാംക്ഷയിലാണ് രാജ്യം. ഭൂരിപക്ഷം എക്സിറ്റ് പോളുകളും നിലവിലെ ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസിനെ അട്ടിമറിച്ച് എൻഡിഎ അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചിച്ചിരുന്നുത്. 293 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ എൻഡിഎ മുൻതൂക്കം നേടുന്നത്. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം എൻഡിഎ 168 സീറ്റിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 113 സീറ്റിലുമാണ് മുന്നേറുന്നത്. കോൺഗ്രസ് 3 സീറ്റുകളിലും മുന്നേറുന്നുണ്ട്. ഇടതിന് രണ്ട് സീറ്റുകളിലും മുന്നേറുന്നുണ്ട്.

മറ്റ് കക്ഷികളെ അപ്രസക്തരാക്കി ബംഗാളിൽ ബിജെപി തൃണമൂൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും താരത്തിളക്കമുള്ള മണ്ഡലമായ ഭബാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപി സ്ഥാനാർഥി. സുവേന്ദു അധികാരിയാണ് ആദ്യഘട്ട ഫലസൂചനകളിൽ മുന്നിൽ നിൽക്കുന്നത്. സംസ്ഥാനത്ത് ബിജെപി കേവല ഭൂരിപക്ഷം നേടുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

293 സീറ്റുകളുള്ള ബംഗാൾ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 147 സീറ്റുകൾ വേണം. നിലവിൽ 245 സീറ്റുകളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഭരണം പിടിക്കാനായാൽ ദേശീയതലത്തിൽ ബിജെപിക്ക് അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എക്‌സിറ്റ് പോൾ ഫലങ്ങളും സംസ്ഥാനത്ത് ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചിരുന്നു. അതേസമയം, ജനവിധി അട്ടിമറിക്കാൻ ബിജെപി ശ്രമമെന്ന് തൃണമൂൽ കോൺഗ്രസ് തുടക്കം മുതൽ ആരോപിക്കുന്നുണ്ട് സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

SCROLL FOR NEXT