രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി  Source; Social News
ASSEMBLY ELECTION 2026

മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി; കോൺ​ഗ്രസ് വിട്ട ബി.എസ്. അനൂപ് ചിറയിൻകീഴിൽ ജനവിധി തേടും

തിരുവനന്തപുരത്ത് കരമന ജയനും അരുവിക്കരയിൽ വിവേക് ഗോപനും മത്സരത്തിനിറങ്ങും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി. 11 പേരുടെ ലിസ്റ്റാണ് ഒടുവിലെത്തിയത്. തിരുവനന്തപുരത്ത് കരമന ജയനും അരുവിക്കരയിൽ വിവേക് ഗോപനും മത്സരത്തിനിറങ്ങും. ചിറയിൻകീഴിൽ ബി.എസ്. അനൂപ് ഇത്തവണ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞ വർഷം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടിയത്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ബി.എസ്. അനൂപ്. ചടയമംഗലത്ത് ആർ.എസ്. അരുൺരാജും സ്ഥാനാർഥിയാകും. ഇന്നലെയാണ് ഇരുവരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

സ്ഥാനാർഥി പട്ടിക

  • പീരുമേട് - വി. രതീഷ്

  • പുതുപ്പള്ളി - രവീന്ദ്രനാഥ് വാകത്താനം

  • മാവേലിക്കര - അജിമോൻ

  • അടൂർ - പന്തളം പ്രതാപൻ

  • ചവറ - കെ.ആർ.രാജേഷ്

  • ചടയമംഗലം - ആർ.എസ്. അരുൺ രാജ്

  • ചിറയിൻകീഴ് - ബി.എസ്. അനൂപ്

  • തിരുവനന്തപുരം - കരമന ജയൻ

  • അരുവിക്കര - വിവേക് ഗോപൻ

  • കോവളം - ടി.എൻ. സുരേഷ്

  • നെയ്യാറ്റിൻകര - എസ്. രാജശേഖരൻ നായർ

SCROLL FOR NEXT