തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിലേതിന് സമാനമായി നേമത്ത് കോൺഗ്രസ് വിജയിക്കുമെന്ന് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ. കോൺഗ്രസിനേക്കാൾ അന്തഛിദ്രം ഉരുക്കുകോട്ടയെന്ന് അവകാശപ്പെടുന്ന സിപിഐഎമ്മിലും ബിജെപിയിലും ഉണ്ട്. ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ജനങ്ങൾക്ക് മുന്നിൽ നല്ല ഭരണം കാഴ്ചവയ്ക്കും. ഇത്തവണ കോൺഗ്രസ് മുഖ്യമന്ത്രിക്കായി നിയമസഭയിൽ കയ്യുയർത്താൻ നേമത്ത് നിന്നും കോൺഗ്രസ് എംഎൽഎ ഉണ്ടാകുമെന്നും കെ.എസ്. ശബരിനാഥൻ പറഞ്ഞു. ന്യൂസ് മലയാളം ലിഡേഴ്സ് മോർണിങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.