ASSEMBLY ELECTION 2026

സന്ദീപ് വാര്യരെ നേരിൽ കണ്ട് ഖേദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രചാരണ സംഘത്തെ തടഞ്ഞ സിഐടിയു പ്രവർത്തകൻ

തെറ്റ് തിരുത്താനും പരസ്പരം മാപ്പ് നൽകാനും കാണിക്കുന്ന മനസ് ജനാധിപത്യത്തിൻ്റെ വിജയമെന്ന് സന്ദീപ് വാര്യർ

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ യുഡിഎഫ് പ്രചാരണ സംഘത്തെ തടഞ്ഞ സിഐടിയു പ്രവർത്തകൻ കൃഷ്ണൻ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ വീട്ടിലെത്തി ഖേദം പ്രകടിപ്പിച്ചു. ആ നിമിഷത്തെ ആവേശത്തിൽ ചെയ്തതാണെന്നും പ്രവൃത്തിയിൽ കുറ്റബോധമുണ്ടെന്നും കൃഷ്ണൻ പറഞ്ഞു.

സന്ദീപ് വാര്യർ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഖേദം പ്രകടിപ്പിച്ച കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ചയുടെ വീഡിയോയും സന്ദീപ് പങ്കുവെച്ചിട്ടുണ്ട്. തെറ്റ് തിരുത്താനും പരസ്പരം മാപ്പ് നൽകാനും കാണിക്കുന്ന മനസ് തന്നെയാണ് ജനാധിപത്യത്തിൻ്റെ വിജയമെന്നും തൃക്കരിപ്പൂരിൻ്റെ മണ്ണിൽ തങ്ങൾ കാത്തു സൂക്ഷിക്കുന്ന പഴയ അയൽപ്പക്ക ബന്ധവും സൗഹൃദവുമാണ് ഇവിടെ തിരികെ വന്നതെന്നും സന്ദീപ് കുറിച്ചു. പോരാട്ടം ആശയങ്ങൾ തമ്മിലാകട്ടെയെന്നും സന്ദീപ് വാര്യർ പറഞ്ഞു.

SCROLL FOR NEXT