കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് പരാതി. വാഹന അനൗൺസ്മെന്റിലൂടെ അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിയോ ബോഡോ ഇല്ലാത്ത വാഹനത്തിലാണ് അധിക്ഷേപ പ്രസംഗം നടത്തിയത്. സംഭവത്തിൽ കോൺഗ്രസ് ബേപ്പൂർ മണ്ഡലം കമ്മിറ്റി മാറാട് പൊലീസിന് പരാതി നൽകി. അധിക്ഷേപ പ്രസംഗം നടത്തിയ വാഹനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിലെ ആവശ്യം.