തിരുവനന്തപുരം: തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തിൽ ബെംഗളൂരുവിലെ വീട് മറച്ചു വെച്ചുവെന്ന് രാജീവ് ചന്ദ്ര ശേഖറിനെതിരെ ആരോപണവുമായി കോൺഗ്രസ്.1.07 ഏക്കറിലുള്ള വസതിക്ക് 200 കോടി വരുമെന്നാണ് ആരോപണം. മാർച്ച് 17ന് ഈ വസ്തുവിന് നികുതി അടച്ച രസീത് കോൺഗ്രസ് പുറത്തു വിട്ടു. രാജീവ് ചന്ദ്രശേഖറിൻ്റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന് അഡ്വ. എസ് സുരേഷ് ആരോപിച്ചു. കുറച്ചു കാലമായി അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങൾ നടത്തുകയാണെന്നും ഇത്തരം കപട ആരോപണങ്ങൾക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ ആസ്തിയിൽ രണ്ട് വർഷത്തിനിടെ 65 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.