ASSEMBLY ELECTION 2026

"പിരായിരിയിൽ വോട്ടിന് സാരി"; ബിജെപിക്കെതിരെ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്

പിരായിരിയിലെ കല്ലേക്കാട് മേഖലയിലാണ് ബിജെപി പ്രവർത്തകർ സാരി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: പിരായിരി പഞ്ചായത്തിൽ ബിജെപി വോട്ടിന് സാരി നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ്. ഉന്നയിച്ച ആരോപണത്തിന് തെളിവായി ചിത്രങ്ങളും കോൺഗ്രസ് പുറത്ത് വിട്ടു. പിരായിരിയിലെ കല്ലേക്കാട് മേഖലയിലാണ് ബിജെപി പ്രവർത്തകർ സാരി നൽകിയത്.

നേരത്തെ കണ്ണാടി മേഖലയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്ഥാനാർഥിക്കൊപ്പം വാഹനത്തിൽ എത്തിയ പ്രവർത്തകരാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം നേരത്തെ ബിജെപിക്കെതിരെ മണ്ഡലത്തിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തെളിവുകൾ പുറത്തുവന്നത്.

SCROLL FOR NEXT