ASSEMBLY ELECTION 2026

മനുഷ്യപക്ഷത്ത് നിൽക്കുന്നവരുടെ വോട്ട് സ്വീകരിക്കും; എസ്‌ഡിപിഐ വോട്ടിൽ നിലപാട് വ്യക്തമാക്കാതെ ബിനോയ് വിശ്വം

വോട്ടുചെയ്യുമ്പോൾ മനുഷ്യപക്ഷത്ത് നിൽക്കുന്നവരുടെ വോട്ട് സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു

Author : ശാലിനി രഘുനന്ദനൻ

കാസർഗോഡ്; എസ്‌ഡിപിഐ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തീവ്രവാദത്തിൻ്റെ വിഷ വിത്തുപാകിയ പ്രസ്ഥാനങ്ങളോട് എൽഡിഎഫിന് സന്ധിയില്ലെന്നും, വോട്ടുചെയ്യുമ്പോൾ മനുഷ്യപക്ഷത്ത് നിൽക്കുന്നവരുടെ വോട്ട് സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. മതത്തെ മതഭ്രാന്താക്കി മാറ്റുന്നവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം, എസ്‌ഡിപിഐയുടെ വോട്ടു സ്വീകരിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറി.

സിപിഐഎം-ബിജെപി ഡീലെന്ന കോൺഗ്രസ് ആരോപണം യുഡിഎഫ്-ബിജെപി സഖ്യത്തിന്റെ യഥാർഥ പൊരുൾ മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വന്തം കള്ളങ്ങൾ മൂടിവെക്കാൻ നടത്തുന്ന ഇത്തരം പ്രചാരണങ്ങളെ നേരിടാൻ കേരളം ഒരുങ്ങിക്കഴിഞ്ഞെന്നും ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ്-ബിജെപി സഖ്യത്തെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT