ASSEMBLY ELECTION 2026

നേമത്ത് സിപിഐഎമ്മിൽ തർക്കം; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി

പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്നതിനു ശേഷം തെരഞ്ഞടുപ്പ് കാലത്ത് സജീവമായതാണ് മർദ്ദനത്തിന് കാരണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നേമത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ചൊല്ലി സിപിഐഎമ്മിൽ കലാപം. പാർട്ടി അംഗമായ ജോയ് റോസിനെ ബ്രാഞ്ച് സെക്രട്ടറി ക്രൂരമായി ആക്രമിച്ചു. പാപ്പനംകോട് ദർശന ബ്രാഞ്ച് സെക്രട്ടറി സജീവ് ആണ് ജോയ് റോസിൻ്റെ വാരിയെല്ല് ഇടിച്ച് തകർത്തത്. മൂന്ന് വർഷമായി പാർട്ടി പ്രവർത്തനത്തിൽ വിട്ടുനിന്ന ജോയ് തെരഞ്ഞെടുപ്പ് സമയത്ത് സജീവമായതാണ് സെക്രട്ടറിയെ പ്രകോപിപ്പിച്ചത്.

സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജോയ് റോസ് പൊലീസിൽ പരാതി നൽകിയിരുന്നു. പാർട്ടിക്കുള്ളിൽ തന്നെ ഒത്തു തീർപ്പിനുള്ള ശ്രമം നടന്നെങ്കിലും ജോയ് റോസിനേറ്റ ക്രൂര മർദനമാണ് പരാതി നൽകാനുള്ള കാരണം. നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് സജീവിനെതിരെ കേസെടുത്തിട്ടുള്ളത്.

SCROLL FOR NEXT