Source: FB/ Rajeev Chandrasekhar
ASSEMBLY ELECTION 2026

സിപിഐഎം നേതാവ് അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും

മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സുന്ദരേശന്റെ മകളായ സ്മിത, വർക്കലയിൽ എൻഡിഎ സ്ഥാനാർഥിയാകും. ബിഡിജെഎസ് സീറ്റ് വിട്ടു നൽകുന്നതോടെയാണ് വർക്കലയിൽ ബിജെപി മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗ സ്ഥാനം രാജിവച്ച ശേഷമാണ് സ്മിത ബിജെപിയിൽ ചേരുന്നത്.

സിപിഐഎമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് അഡ്വ. സ്മിത സുന്ദരേശൻ പ്രതികരിച്ചു. സിപിഐഎമ്മിൽ വ്യക്തി താൽപര്യവും സ്വാർഥ താൽപര്യവും ആണ് ഉള്ളത്. മോദിയുടെ വികസനം ആകർഷിച്ചതുകൊണ്ടാണ് ബിജെപിയിലേക്ക് എത്തിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

SCROLL FOR NEXT