പത്തനംതിട്ട: റാന്നിയിലെ പോളിങ് കുറഞ്ഞതിൽ സ്ഥാനാർഥികളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റും പിഎസ്സി അംഗവും ആയിരുന്ന റോഷൻ റോയ് മാത്യു. പോളിങ് കുറഞ്ഞതിനുള്ള ഏഴ് കാരണങ്ങൾ അടങ്ങുന്ന കുറിപ്പ് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം റോഷൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
റാന്നിക്കാർ അല്ലാത്ത സ്ഥാനാർഥികൾ, സ്ഥാനാർഥികളോടുള്ള താർപ്പര്യക്കുറവ് ഇതെല്ലാം പോളിങ് കുറവിന് കാരണമായെന്ന് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ശക്തമായ രാഷ്ട്രീയ മത്സരത്തിൻ്റെ അഭാവം, പോളിങ് സ്റ്റേഷൻ ദൂരം, കാലാവസ്ഥ, ജോലി ദിവസം, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയും രാഷ്ട്രീയത്തോടുള്ള വിരക്തിയും ബോധവർക്കരണത്തിൻ്റെ കുറവും മറ്റ് കാരണങ്ങളായി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് റാന്നിയിലായിരുന്നു. 70.03 ശതമാനമാണ് കോന്നിയിലെ പോളിങ് ശതമാനം. റാന്നിയിൽ കേരള കോൺഗ്രസ് എം സ്ഥാനാർഥി പ്രമോദ് നാരായണും യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവും മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരായിരുന്നു.