Source: News Malayalam 24x7
ASSEMBLY ELECTION 2026

കേട്ടാലറയ്ക്കുന്ന അശ്ലീല, വർഗീയ കമൻ്റുകൾ, വീണാ ജോർജിനെതിരെ സൈബർ ആക്രമണം; പരാതി നൽകാൻ സിപിഐഎം

കമന്റുകൾക്ക് പിന്നിൽ കോൺഗ്രസ്‌ - ലീഗ് പ്രവർത്തകരെന്നാണ് സിപിഐഎം ആരോപണം...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ആരോഗ്യമന്ത്രിയും ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ വീണാ ജോർജിനെതിരെ അതിരൂക്ഷ സൈബർ ആക്രമണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് അശ്ലീല, വർഗീയ കമന്റുകൾ.

കമന്റുകൾക്ക് പിന്നിൽ കോൺഗ്രസ്‌ - ലീഗ് പ്രവർത്തകരെന്നാണ് സിപിഐഎം ആരോപണം. ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ജില്ലാ ഭരണകൂടത്തിനും പരാതി നൽകാനാണ് സിപിഐഎമ്മിന്റെ തീരുമാനം. കമൻ്റുകളുടെ സ്ക്രീൻഷോട്ടുകളും അക്കൗണ്ടുകളുടെ ലിങ്കുകളും അടക്കം കൈമാറും.

സൈബർ ആക്രമണം അതിൻ്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് വീണാ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമൻ്റുകളായി വരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണാ ജോർജ് പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ നിറയെ അശ്ലീലവും വർഗീയവും ലൈംഗിക ചുവയുള്ളതുമായ കമൻ്റുകളാണ് വരുന്നത്.

കമൻ്റ് വരുന്ന അക്കൗണ്ടുകളിൽ പലതും ഫേക്ക് അക്കൗണ്ടുകളാണ്. കമന്റുകൾക്ക് പിന്നിൽ കോൺഗ്രസ്‌ - ലീഗ് പ്രവർത്തകരെന്നാണ് സിപിഐഎം ആരോപണം. നേരത്തെയും വീണാ ജോർജിന് സമൂഹമാധ്യമത്തിൽ ഇത്തരത്തിലുള്ള സൈബറാക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

SCROLL FOR NEXT