ദീപ്തി മേരി വർഗീസ് Source: Files
ASSEMBLY ELECTION 2026

വയനാട് ഫണ്ട് പിരിവിലെ കണക്ക് പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ സൈബർ ആക്രമണം; ഡിജിപിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു വിഭാഗം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് പരാതിയിൽ പറയുന്നു...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: വയനാട് ഫണ്ട് പിരിവിലെ കണക്ക് പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ സൈബർ ആക്രമണമെന്ന് പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഡിജിപിക്ക് പരാതി നൽകി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു വിഭാഗം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് പരാതിയിൽ പറയുന്നു.

വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിൽ മറ്റ് മുന്നണികളെല്ലാം യുഡിഎഫിനെതിരെ വലിയ പ്രചാരണ ആയുധമാക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രൊപ്പഗാണ്ടയുടെ ഭാഗമായാണ് ഇത്തരത്തിൽ പ്രചാരണം നടക്കുന്നത്. വയനാട് ഫണ്ട് കോൺഗ്രസുകാർ മറിച്ചുവെന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തുകയാണ്. അത് തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുന്ന തരത്തിലേക്ക് അതിൻ്റെ പ്രചാരണം മാറിക്കൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രധാനപ്പെട്ട ഒരു പാർട്ടിയെ അപമാനിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതിന് വേണ്ട രീതിയിൽ നടപടികൾ കൈക്കൊള്ളണം എന്നിങ്ങനെയാണ് ദീപ്തിയുടെ പരാതിയിൽ പറയുന്നത്.

സൈബർ ആക്രമണം നടക്കുന്നുവെന്ന് കാണിക്കുന്ന തരത്തിലുള്ള സമൂഹമാധ്യമ പോസ്റ്റുകളും അക്കൗണ്ടുകളും പങ്കുവച്ചുകൊണ്ടാണ് ദീപ്തി പരാതി നൽകിയത്. ഇതിലൊരു പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും പൊലീസ് രജിസ്റ്റർ ചെയ്യുന്നത്.

SCROLL FOR NEXT