ഇടുക്കി: കുമളിയിൽ ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ഡിസിസി പ്രസിഡന്റ്. ശശി തരൂരിന്റെ പരിപാടിക്ക് ഇടയിലാണ് സംഭവം. തരൂരിനൊപ്പം സെൽഫി എടുക്കാൻ വന്ന ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെയാണ് ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി.പി. മാത്യു തള്ളി മാറ്റിയത്. കയ്യേറ്റത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
തരൂരിനൊപ്പം സെൽഫി എടുക്കാൻ വന്ന ഭിന്നശേഷിക്കാരനെ തള്ളി മാറ്റുകയും ചോദ്യം ചെയ്ത പ്രാദേശിക പാർട്ടി പ്രവർത്തകർക്ക് നേരെ ഡിസിസി പ്രസിഡന്റ് ദേഷ്യപ്പെടുകയും ചെയ്തു. വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡൻ്റിനെയാണ് കയ്യേറ്റം ചെയ്തത്.
അതേസമയം, വിനോദസഞ്ചാരികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറുമായി കോൺഗ്രസ് പ്രവർത്തകർ റോഡിൽ വച്ച് കയർത്തു. വാഹനങ്ങൾ കടത്തി വിടുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്.