കോട്ടയം: വൈക്കം തലയാഴത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ. ജൈവ കർഷകനായ മക്കൻ ചെല്ലപ്പൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി. പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി.
കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐയെ വിമർശിച്ച് രംഗത്തുള്ള വ്യക്തിയാണ് മക്കൻ ചെല്ലപ്പൻ. ഇന്നലെ ഫേസ്ബുക്കിൽ ഒരു വീഡിയോ ചെല്ലപ്പൻ പങ്കുവച്ചിരുന്നു. സിപിഐക്കെതിരെ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു വീഡിയോ പങ്കുവച്ചത്. സിപിഐ തനിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും നേരത്തെ താൻ ജീവനൊടുക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു എന്നു തുടങ്ങിയ കാര്യങ്ങൾ മക്കൻ ചെല്ലപ്പൻ വീഡിയോയിൽ പറയുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വൈക്കം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാഷ്ട്രീയ ആരോപണങ്ങളുമായി മറ്റ് പാർട്ടി പ്രവർത്തകരും അവിടെ എത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)