Source: Files
ASSEMBLY ELECTION 2026

തെരഞ്ഞെടുപ്പ് അവലോകനം; നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ജില്ലാ കമ്മിറ്റികൾ കൈമാറിയ റിപ്പോർട്ട് സെക്രട്ടേറിയറ്റ് വിലയിരുത്തും...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനുള്ള സിപിഐഎമ്മിന്റെ നിർണായ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജില്ലാ കമ്മിറ്റികൾ കൈമാറിയ റിപ്പോർട്ട് സെക്രട്ടേറിയറ്റ് വിലയിരുത്തും.

സീറ്റുകൾ കുറഞ്ഞാലും തുടർഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. 110 സീറ്റ് നേടുമെന്നായിരുന്നു അവകാശവാദമെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎം അത് ഉന്നയിക്കുന്നില്ല. ഏറ്റവും ഉറച്ച വോട്ടുകൾ മാത്രം കണക്കുകൂട്ടി റിപ്പോർട്ട് നൽകാനാണ് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിരുന്നത്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എത്ര സീറ്റുകളിൽ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലും പാർട്ടി നടത്തും.

SCROLL FOR NEXT