Source: News Malayalam 24x7
ASSEMBLY ELECTION 2026

"സംഘടനാകാര്യ ജനറൽ സെക്രട്ടറി പ്രവർത്തിക്കേണ്ടത് കേരളത്തിൽ മാത്രമല്ല"; കെ.സിക്കെതിരെ സൈബർ ലോകത്തും പോര്; വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കി മലപ്പുറത്ത് ഫ്ലക്സ് ബോർഡ്

കെ.സി. വേണുഗോപാലിനെതിരെ വി.ഡി സതീശൻ അനുയായികളുടെ ചാറ്റ് പുറത്ത്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദത്തിൽ സൈബർ ലോകത്തും പോര്. കെ.സി. വേണുഗോപാലിനെതിരെ വി.ഡി സതീശൻ അനുയായികളുടെ ചാറ്റ് പുറത്ത്.

ഇലക്ഷൻ 2026 വിഡിഎസ് എന്ന ഗ്രൂപ്പിലെ ചാറ്റുകളാണ് പുറത്തായത്. സംഘടനാകാര്യ ജനറൽ സെക്രട്ടറി പ്രവർത്തിക്കേണ്ടത് കേരളത്തിൽ മാത്രമല്ലെന്ന് ചാറ്റിൽ വിമർശനം. ഈ പണി മറ്റ് സംസ്ഥാനങ്ങളിൽ എടുത്താൽ ജയിക്കാമായിരുന്നു എന്ന് പരിഹാസം. മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ തിരിച്ചടിക്ക് കാരണം കെ.സി. വേണുഗോപാലെന്നും കുറ്റപ്പെടുത്തൽ. കെ. സുധാകരൻ, റോജി എം. ജോൺ എന്നിവർക്കെതിരെ പോസ്റ്റുകൾ പ്രചരിപ്പിക്കാനും ആഹ്വാനം.

അതേസമയം, മലപ്പുറം കാലടി പഞ്ചായത്തിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. 'നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്' അഭിവാദ്യങ്ങൾ എന്ന് ബോർഡിൽ. കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഇന്നലെ രാത്രി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

SCROLL FOR NEXT