കോഴിക്കോട്: വി.ഡി. സതീശന്റെ മംഗലാപുരം യാത്രയിൽ രൂക്ഷ വിമർശനവുമായി ഫ്ലക്സ്. സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ എന്നാണ് കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്ത് സ്ഥാപിച്ച ഫ്ളക്സിലെ വാചകം. കോഴിക്കോട്ടെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്.
"അദാനി ഗ്രൂപ്പ് പ്രസിഡണ്ട് കിഷോർ അൽവയുമായി സതീശന്റെ രഹസ്യ കൂടിക്കാഴ്ച എന്തിന്? സതീശന്റെ പിആർ വേലയ്ക്ക് ഫണ്ട് നൽകിയത് അദാനി ഗ്രൂപ്പോ? ജമാഅത്തെ ഇസ്ലാമിയോ? എസ്ഡിപിഐയോ?" എന്നാണ് ഫ്ലക്സിലുള്ളത്. ചർച്ചയായതിന് പിന്നാലെ ഫ്ലക്സ് എടുത്തുമാറ്റി.
മുഖ്യമന്ത്രിയാരാകണം എന്നത് സംബന്ധിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലും ഫ്ലക്സ് യുദ്ധം തുടരുകയാണ്. കോഴിക്കോട് ജില്ലയിലും പല ഭാഗങ്ങളിലും മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ഫ്ലക്സുകൾ ഉയരുന്നുണ്ട്.