ASSEMBLY ELECTION 2026

"2021ൽ ഗുരുവായൂരിൽ മുസ്ലീം ലീഗും ബിജെപിയും തമ്മിൽ ഡീൽ നടന്നു"; ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ്

മുൻകൈ എടുത്തത് നിലവിലെ ലീഗ് സ്ഥാനാർഥി സി.എച്ച്. റഷീദാണെന്നും യതീന്ദ്ര ദാസ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

‍തൃശൂർ: 2021ൽ ഗുരുവായൂരിൽ മുസ്ലീം ലീഗും ബിജെപിയും തമ്മിൽ ഡീൽ നടന്നുവെന്ന ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ് പി. യതീന്ദ്ര ദാസ്. ഡീൽ നടത്താൻ മുൻകൈ എടുത്തത് നിലവിലെ ലീഗ് സ്ഥാനാർഥി സി.എച്ച്. റഷീദാണെന്നും ബിജെപി നേതാവ് നിവേദിതയുടെ നാമനിർദേശപത്രിക തള്ളിയത് യുഡിഎഫും ലീഗും ബിജെപിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരമെന്നും യതീന്ദ്ര ദാസ് പറഞ്ഞു. തൃശൂർ ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ഗുരുവായൂർ നിയോജകമണ്ഡലം വർക്കിങ് കമ്മിറ്റി ചെയർമാനുമായിരുന്നു യതീന്ദ്രത ദാസ്.

പ്രവർത്തകർക്ക് നൽകാൻ എന്ന പേരിൽ മുസ്ലീം ലീഗിൽ നിന്നും സി.എച്ച്. റഷീദ് അന്ന് പണം കൈകലാക്കിയിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയിൽ നിന്നും 40 ലക്ഷത്തോളം രൂപ വാങ്ങിയെടുത്താണ് റഷീദും ആർ.എ. അബൂബക്കർ സംഘവും വിതരണം ചെയ്തത്.

രണ്ടായിരത്തിൽ യുഡിഎഫിന് കേവലപൂരിപക്ഷം ഇല്ലാതിരുന്ന ചാവക്കാട് ന​ഗരസഭയിൽ ബിജെപിയുമായി ധാരണയുണ്ടാക്കിയാണ് ഭരണം നടത്തിയത്. അന്ന് അതിനുവേണ്ടി റഷീദും താനും ആണ് ഒപ്പം നിന്ന് പ്രവർത്തിച്ചതെന്നും യതീന്ദ്ര ദാസ് ആരോപിച്ചു.

SCROLL FOR NEXT