ജി.സുധാകരൻ 
ASSEMBLY ELECTION 2026

"പാർട്ടി ചെറുപ്പക്കാരെ പൊളിറ്റിക്കൽ ക്രിമിനലുകളാക്കുന്നു; കോൺഗ്രസ് തണൽമരം പോലെന്ന് ജി.സുധാകരൻ

കോൺഗ്രസ്‌ ഇന്ത്യയിലെ ഏറ്റവും വലിയ സെക്കുലർ പാർട്ടി, തനിക്ക് ചുറ്റും തണൽ മരം പോലെ

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: എ.വിജയരാഘവനടക്കമുള്ള സിപിഐഎം നേതാക്കൻമാരെ പരിഹസിച്ചും കോൺഗ്രസിനെ പുകഴ്ത്തിയും ജി.സുധാകരൻ. ചെറുപ്പക്കാരെ പാർട്ടി പൊളിറ്റിക്കൽ ക്രിമിനലുകളാക്കുന്നുവെന്ന് സിപിഐഎമ്മിന് എതിരെ ജി.സുധാകരൻ്റെ ആരോപണം. പാർട്ടിയിൽ നിന്ന് താൻ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും തൻ്റെ ചുറ്റും തണൽ മരം പോലെയാണ് കോൺഗ്രസ്‌ എന്നും സുധാകരൻ പറഞ്ഞു. പറഞ്ഞ് കേട്ടതുപോലെയല്ല കോൺഗ്രസുകാർ. അവർ സംസ്കാരവും ആദർശവും ഉള്ളവരെന്നും ജി. സുധാകരൻ പറഞ്ഞു.

താൻ സെക്കുലറാണെന്നും മുമ്പത്തെക്കാൾ വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യുറോയ്ക്ക് വിലയില്ലാതായത് വിജയരാഘവനെ പോലുള്ളവർ അതിൽ അംഗങ്ങളായത് കൊണ്ടാണെന്നും തനിക്ക് 90000 വോട്ട് കിട്ടുമെന്നും അതിൽ ബിജെപിയിൽ നിന്നും 5000 വോട്ടും സിപിഐഎമ്മിൽ നിന്നും 40000 വോട്ടും ബാക്കി കോൺഗ്രസ്‌ നിഷ്പക്ഷ വോട്ടുകൾ ആയിരിക്കുമെന്നും ജി. സുധാകരൻ പറഞ്ഞു.

പാർട്ടിക്ക് ആശയ ദാരിദ്ര്യം ആണെന്നും ആലപ്പുഴയിൽ ഇങ്ങനെ പോയാൽ പത്ത്, പതിനഞ്ച് വർഷത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളൊന്നും ബാക്കിയുണ്ടാകില്ലെന്നും പറഞ്ഞ സുധാകരൻ ഈ പോരാട്ടം ആശയങ്ങൾ വീണ്ടെടുക്കാനാണെന്നും വ്യക്തമാക്കി. എം. വിജയ രാഘവനെയും ജി.സുധാകരൻ വിമർശിച്ചു. വിജയ രാഘവൻ എവിടെ സംസാരിച്ചാലും പരാജയപ്പെടുമെന്നും പേര് പരാജയ രാഘവൻ എന്നാക്കണമെന്നുമാണ് വിമർശിച്ച സുധാകരൻ പ്രസംഗിച്ചിടത്തെല്ലാം പാർട്ടി തോറ്റിട്ടുണ്ടെന്നും ആക്ഷേപിച്ചു.

SCROLL FOR NEXT