ജി. സുകുമാരൻ നായർ Source: Files
ASSEMBLY ELECTION 2026

102 സീറ്റിൻ്റെ ശോഭ കെട്ടു, തീരുമാനം വഴിമുട്ടിയത് ഘടകകക്ഷികളുടെ സമ്മർദം മൂലം: ജി. സുകുമാരൻ നായർ

ഇടപെട്ട എല്ലാ ഘടകക്ഷികളും പ്രശ്‌നം വഷളാക്കിയെന്നും സുകുമാരൻ നായർ...

Author : ന്യൂസ് ഡെസ്ക്

കോട്ടയം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം നീണ്ടതിൽ ലീഗിനെ കുറ്റപ്പെടുത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ലീഗ് അടക്കമുള്ള ഘടകകക്ഷികൾ എന്തിന് ഇടപെട്ടെന്നാണ് സുകുമാരൻ നായരുടെ ചോദ്യം. ആര് വന്നാലും സ്വീകരിക്കാൻ ഘടകക്ഷികൾ തയ്യാറാകണം. തീരുമാനം വഴിമുട്ടിയത് ഘടക കക്ഷികളുടെ സമ്മർദം മൂലമാണ്. ഇടപെട്ട എല്ലാ ഘടകക്ഷികളും പ്രശ്‌നം വഷളാക്കിയെന്നും സുകുമാരൻ നായർ പറഞ്ഞു.

ഇന്ന് വീണ്ടും തെരത്തെടുപ്പ് നടത്തിയാൽ യുഡിഎഫിന് 30 സീറ്റെങ്കിലും നഷ്ടപ്പെടുമെന്നും സുകുമാരൻ നായർ പറഞ്ഞു. 102 സീറ്റിൻ്റെ ശോഭ കെട്ടുവെന്നും സംസ്ഥാനത്ത് ഭരണസ്തംഭനമാണ് ഉള്ളതെന്നും സുകുമാരൻ നായർ പറഞ്ഞു. കെ.സി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ എന്താകുമെന്ന ചോദ്യത്തിന് അനാവശ്യമായി ഉപതെരഞ്ഞെടുപ്പ് വന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് സുകുമാരൻ നായർ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണെമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് എൻഎസ്എസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് താക്കോൽ സ്ഥാനത്തിനു കടുംപിടുത്തം പിടിച്ചത് മറ്റൊരു കൂട്ടർ അഞ്ചാം മന്ത്രിസ്ഥാനത്തിന് ശ്രമിച്ചപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT