ഇടുക്കി: വിവാദ വെളിപ്പെടുത്തലുമായി ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി.പി. മാത്യു. ആദിവാസി വിഭാഗത്തിലെ വനിതാ നേതാവിനെ ഉപയോഗിച്ച് അക്രമം അഴിച്ചു വിട്ടിട്ടുണ്ടെന്നാണ് സി.പി. മാത്യുവിൻ്റെ വെളിപ്പെടുത്തൽ. കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജേശ്വരിയാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും സി.പി. മാത്യു പറഞ്ഞു.
രാജേശ്വരിയുടെ നേതൃത്വത്തിൽ എൽഡിഎഫ് ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് പ്രവർത്തകർ വന്നാൽ ബ്ലൗസ് വലിച്ചു കീറാൻ രാജേശ്വരിയോട് പറഞ്ഞിരുന്നു. രാജേശ്വരി ആദിവാസിയായതിനാൽ വകുപ്പ് വേറെയാകുമെന്നറിയാമെന്നും സി.പി. മാത്യു വ്യക്തമാക്കി. ഇടുക്കി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് സി. പി. മാത്യുവിൻ്റെ വിവാദ പ്രസംഗം.