Source: Files
ASSEMBLY ELECTION 2026

അപ്രതീക്ഷിത നീക്കം; ഖാർഗെയെ കാണാൻ അവസരം കാത്ത് കെ. സുധാകരൻ ഡൽഹിയിൽ

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും സുധാകരൻ സമയം ചോദിച്ചു...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണാൻ അവസരം കാത്ത് കെ. സുധാകരൻ ഡൽഹിയിൽ. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും സുധാകരൻ സമയം ചോദിച്ചു. ഖാർഗെയും രാഹുൽ ഗാന്ധിയും തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി ഡൽഹിയിലുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സുധാകരനും ഖാർഗെയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതെന്ന് ശ്രദ്ധേയമാണ്.

തനിക്ക് കാര്യമായ ചുമതല നൽകണമെന്ന ആവശ്യമറിയിക്കാനാണ് സുധാകരനെത്തിയത് എന്ന തരത്തിലാണ് പുറത്തുവരുന്ന റിപ്പോർട്ട്. അക്കാര്യത്തിൽ ഖാർഗെ എന്ത് നിലപാടെടുക്കും എന്നതിൽ സംശയമുണ്ട്. ഹൈക്കമാൻഡിന് സുധാകരനുമായി അത്തരത്തിലൊരു ചർച്ചയ്ക്ക് താൽപര്യമില്ല എന്ന തരത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ ഫോണിലും കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് വന്നപ്പോഴും സുധാകരൻ ഖാർഗെയുമായി സംസാരിച്ചിരുന്നു.

SCROLL FOR NEXT