രാഷ്ട്രീയ കേരളത്തിൻ്റെ ചൂടേറിയ ചർച്ചാ വിഷയങ്ങളിൽ അന്നും ഇന്നും ഇടംപിടിക്കുന്ന ജില്ലയാണ് കണ്ണൂർ. സ്ഥാനാർഥി പ്രഖ്യാപനത്തെക്കാളുപരി വിമതനീക്കങ്ങളായിരുന്നു ഇത്തവണ ഈ നാടിനെ ചർച്ചാ വിഷയമാക്കിയത്. കണ്ണൂരിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കാണാത്ത സംഭവവികാസങ്ങൾക്കാണ് കേരളം സാക്ഷിയായത്.