Source: Files
ASSEMBLY ELECTION 2026

കെ.സി പിന്മാറി? തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്ന് സൂചന; പിന്തുണ രമേശ് ചെന്നിത്തലയ്ക്ക്?

കെ.സി. വേണുഗോപാലും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച പുരോഗമിക്കുകയാണ്...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദത്തിൽ നിന്ന് കെ.സി. വേണുഗോപാൽ പിന്മാറിയെന്ന് സൂചന. ഈ കാര്യം ഹൈക്കമാൻഡിനെ അറിയിച്ചു. കെ.സി പക്ഷത്തിന്റെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കെന്നും വിവരം. കെ.സി. വേണുഗോപാലും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച രാഹുൽ ഗാന്ധിയുടെ വസതിയിൽ പുരോഗമിക്കുകയാണ്.

പത്ത് ദിവസമായി കേരളം ഉദ്വേഗത്തോടെ കാത്തിരിക്കുന്ന മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. നിർണായക കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് കെപിസിസി ആസ്ഥാനത്ത് നടക്കും. യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനം എംഎൽഎമാരെ അറിയിക്കും. ദീപാ ദാസ് മുൻഷിയും എഐസിസി നിരീക്ഷകരും യോഗത്തിൽ പങ്കെടുക്കും.

SCROLL FOR NEXT