തിരുവനന്തപുരം: യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറക്കി കോണ്‍ഗ്രസ്. കേരളത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തമായ ഏക ബദല്‍ യുഡിഎഫ് ആണെന്ന സന്ദേശമാണ് 'കേരളം ജയിക്കും, യുഡിഎഫ് നയിക്കും' എന്ന ഗാനത്തിലൂടെ നല്‍കുന്ന സന്ദേശം.
സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ മുന്നണിയുടെ നേതൃനിരയുടെ കരുത്ത് വ്യക്തമാക്കുന്നു. സിപിഎം-ബിജെപി ധാരണയെക്കുറിച്ചുള്ള ആരോപണങ്ങളും ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നേതാക്കളുടെ ഐക്യത്തിലൂന്നിയ പോസിറ്റീവ് ബ്രാന്‍ഡിംഗിനൊപ്പം തന്നെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള കൃത്യമായ വിമര്‍ശനവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും താഴെത്തട്ടിലും ഒരുപോലെ തരംഗമാകുന്ന രീതിയിലാണ് ഗാനത്തിന്റെ നിര്‍മ്മാണം. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഒരേ സ്വഭാവം നല്‍കാനും പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം പകരാനും ഇതിലൂടെ സാധിക്കും.