Source: Files
ASSEMBLY ELECTION 2026

വടക്കൻ കേരളത്തിലെ തരംഗത്തിൽ പ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും; 32 മണ്ഡലങ്ങളിൽ 80% കടന്ന് പോളിങ്, 53 മണ്ഡലങ്ങളിൽ 2021നേക്കാൾ കൂടുതൽ വോട്ട്

പോളിങ് ശതമാനം 80 കടന്ന 46 മണ്ഡലങ്ങളിൽ 32 എണ്ണവും വടക്കൻ കേരളത്തിലാണ്...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത പോളിങ് നടന്ന വടക്കൻ കേരളത്തിൽ വോട്ട് ചെയ്തവരുടെ എണ്ണത്തിലെ വർധനയിൽ പ്രതീക്ഷ വച്ച് എൽഡിഎഫും യുഡിഎഫും. പോളിങ് ശതമാനം 80 കടന്ന 46 മണ്ഡലങ്ങളിൽ 32 എണ്ണവും വടക്കൻ കേരളത്തിലാണ്. 2021നേക്കാൾ വോട്ട് ചെയ്തവരുടെ എണ്ണത്തിൽ വർധനവുണ്ടായ 53 മണ്ഡലങ്ങളിൽ ഭൂരിഭാഗവും എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. എന്നാൽ മലപ്പുറത്തെ യുഡിഎഫ് സിറ്റിങ് മണ്ഡലങ്ങളിലും റെക്കോർഡ് വർധനവ് ഉണ്ടായിട്ടുണ്ട്. മഞ്ചേരി, മലപ്പുറം, വേങ്ങര, കോട്ടക്കൽ, വണ്ടൂർ മണ്ഡലങ്ങളിൽ 30,000ൽ കൂടുതൽ വോട്ടാണ് കഴിഞ്ഞ തവണത്തേക്കാൾ പോൾ ചെയ്തത്.

ന്യൂസ് മലയാളം സർവേയിൽ ന്യൂനപക്ഷ വോട്ടുകൾ കുറഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ പോളിങ് നടക്കുമെന്ന് പറഞ്ഞിരുന്നു. ഏറെക്കുറെ അതിനെ ശരിവയ്ക്കുന്ന തരത്തിലാണ് കണക്കുകളും വ്യക്തമാക്കുന്നത്.

SCROLL FOR NEXT