പാലക്കാട്: വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ ബിജെപിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍എംആര്‍ റസാഖ്. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാ സ്ഥാനാര്‍ഥികള്‍ക്കുമുണ്ട്. അത് തടയാനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് എന്‍എംആര്‍ റസാഖ്.
സൗഹൃദ അന്തരീക്ഷം തകര്‍ക്കുന്ന ഒരു പ്രവൃത്തിയും മുന്നണികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ല. പാലക്കാട്ടുകാര്‍ ഒന്നാണ് എന്ന ചിന്തയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും റസാഖ് പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് പാലക്കാട് വടക്കന്തറയില്‍ വെച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടി ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞത്. രമേശ് പിഷാരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിഷേധത്തിന് ഭാഗമായാണ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞത് എന്നാണ് ബിജെപിയുടെ വിശദീകരണം. എന്നാല്‍ ബിജെപിയുടെ ശക്തികേന്ദ്രമായ സ്ഥലത്ത് വോട്ട് ചോദിക്കാനെത്തിയപ്പോഴായിരുന്നു തടഞ്ഞത്.
ബിജെപി പ്രവര്‍ത്തകരുടെ നടപടി ജനാധിപത്യ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പിഷാരടി പ്രതികരിച്ചിരുന്നു. ബിജെപിയുടെ വഴി തടയിലില്‍ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം.