എ.കെ.എം. അഷ്റഫ് 
ASSEMBLY ELECTION 2026

എസ്ഡിപിഐ വോട്ട് വേണ്ടെന്ന വി.ഡി. സതീശൻ്റെ നിലപാട് തള്ളി മഞ്ചേശ്വരം സ്ഥാനാർഥി എ.കെ.എം. അഷ്റഫ്

ബിജെപിയെ തോൽപ്പിക്കാൻ ആരുടെ വോട്ട് സ്വീകരിക്കുന്നതിലും തെറ്റില്ലെന്ന് അഷ്റഫ്

Author : ന്യൂസ് ഡെസ്ക്

കാസർകോഡ്: എസ്ഡിപിഐ വോട്ട് വേണ്ടെന്ന വി.ഡി. സതീശൻ്റെ നിലപാട് തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം. അഷ്റഫ്. മഞ്ച്വേശ്വരത്ത് ആരുടെ വോട്ടും സ്വീകരിക്കുമെന്ന് അഷ്റഫ് വ്യക്തമാക്കി. ബിജെപിയെ തോൽപ്പിക്കാൻ ആരുടെ വോട്ടും സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും പി.എം.എ. സലാം ഉൾപ്പെടെ നിലപാട് വ്യക്തമാക്കിയതാണെന്നും അഷ്റഫ് പറഞ്ഞു.

മഞ്ചേശ്വരത്ത് എസ്ഡിപിഐ സഹായം വേണ്ടെന്ന വി.ഡി. സതീശന്റെ പ്രസ്താവന ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് അഷ്റഫ് പറഞ്ഞു. വിവാദങ്ങൾ ബിജെപിക്ക് സഹായകമായി മാറാൻ പാടില്ലെന്നും എ.കെ.എം. അഷ്‌റഫ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT