കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ ഡീൽ വിവാദത്തിന് തിരികൊളുത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. യഥാർഥ ഡീൽ സിപിഐഎമ്മും മുസ്ലീം ലീഗും തമ്മിലാണെന്ന് എം.ടി. രമേശ് ന്യൂസ് മലയാളം ക്രോസ് ഫയറിൽ ആരോപിച്ചു. കാസർഗോടഡ്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ ബിജെപിക്ക് എതിരായി ലീഗ്- സിപിഐഎം ധാരണയുണ്ട് എന്നാണ് രമേശിൻ്റെ ആരോപണം. ഇതിൽ കോൺഗ്രസിന് പങ്കില്ലെന്നും രമേശ് പറഞ്ഞു.
ബിജെപിയുടെ സാധ്യതയില്ലാതാക്കാാൻ ലീഗ്-സിപിഐഎം രഹസ്യ ധാരണയുണ്ട്. ചില ആളുകളെ മത്സരിപ്പിക്കുന്നതിൽ ചില ലക്ഷ്യങ്ങളുണ്ട്. കാസർഗോഡും കോഴിക്കോട് സൗത്തും തമ്മിൽ ഒരും ധാരണയുണ്ട്. കാസർഗോഡ് സിപിഐഎമ്മിൻ്റെ വോട്ട് ലീഗിന് കൊടുക്കും. പകരം കോഴിക്കോട് സൗത്തിൽ ലീഗ് ഐഎൻഎല്ലിനെ സഹായിക്കുമെന്നും എം.ടി. രമേശ് ആരോപിച്ചു.
തൃശൂരിൽ വിജയസാധ്യത പദ്മജ വേണുഗോപാലിന് ഉണ്ടെന്ന് നേതൃത്വം വിലയിരുത്തിയത് കൊണ്ടാണ് തന്നെ സ്ഥാനാർഥി ആക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വേറെ എവിടേയും മത്സരിക്കേണ്ട എന്നത് തൻ്റെ തീരുമാനം ആയിരുന്നു എന്നും എം.ടി. രമേശ് ന്യൂസ് മലയാളം ക്രോസ് ഫയറിൽ പറഞ്ഞു.