Source: Screengrab
ASSEMBLY ELECTION 2026

എൻ. രംഗസ്വാമിക്ക് അഞ്ചാമൂഴം; പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ലഫ്റ്റനന്റ് ഗവർണർ കൈലാഷ് നാഥനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്...

Author : ന്യൂസ് ഡെസ്ക്

പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി വീണ്ടും സത്യപ്രതിജ്ഞ‌ ചെയ്ത് അധികാരമേറ്റു. ലഫ്റ്റനന്റ് ഗവർണർ കൈലാഷ് നാഥനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരിയുടെ മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

മുഖ്യമന്ത്രിക്ക് പുറമെ രണ്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എൻആർ കോൺഗ്രസ് - ബിജെപി സഖ്യമാണ് പുതുച്ചേരിയിൽ ഭരണം നടത്തുന്നത്. ബിജെപിയിൽ നിന്ന് എ. നമശിവായവും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം ബിജെപിയിൽ നിന്നുള്ള ഒരു മന്ത്രിയും എൻആർ കോൺഗ്രസിൽ നിന്നുള്ള ഒരു മന്ത്രിയുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

30 പേരുള്ള പുതുച്ചേരി നിയമസഭയിൽ 18 സീറ്റിന്‍റെ ഭൂരിപക്ഷത്തിനാണ് എൻആർ കോൺഗ്രസ്, ബിജെപി സഖ്യം അധികാരത്തിൽ കയറിയത്. എൻആർ കോൺഗ്രസ് 12 സീറ്റും ബിജെപി 4 സീറ്റുമാണ് നേടിയത്.

SCROLL FOR NEXT