എം.എൽ. അശ്വിനി Source: News Malayalam 24x7
ASSEMBLY ELECTION 2026

'എസ്ഐആറിൽ ജാഗ്രത കാണിച്ചില്ല'; കാസർഗോഡ് സ്ഥാനാർഥി എം.എൽ. അശ്വിനിക്കെതിരെ ബിജെപി

അശ്വിനിക്ക് മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ രൂക്ഷവിമർശനം...

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റും കാസർഗോഡ് മണ്ഡലം സ്ഥാനാർഥിയുമായ എം.എൽ. അശ്വിനിക്ക് മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ രൂക്ഷവിമർശനം. എസ്ഐആറിൽ ജാഗ്രത കാണിച്ചില്ലെന്ന് വിമർശനം. മണ്ഡലത്തിൽ ബിജെപി ആകെ ചേർത്തത് 4000ത്തോളം വോട്ടുകളെന്നും അവലോകന യോഗം.

കേന്ദ്രം രാഷ്‌ട്രീയ വിജയം കൂടി ലക്ഷ്യം കണ്ട് പൊടുന്നനെ നടപ്പാക്കിയ എസ്ഐആറിനെ യുഡിഎഫ് മഞ്ചേശ്വരത്ത് നന്നായി ഉപയോഗിച്ചതായും വിമർശനമുയർന്നതായി സൂചനയുണ്ട്. എന്നാൽ മഞ്ചേശ്വരം മണ്ഡലത്തിൻ്റെ അവലോകനയോഗം നടന്നിട്ടില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എം.എൽ. അശ്വിനി പറഞ്ഞു.

SCROLL FOR NEXT