കണ്ണൂർ: തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി പി. ജയരാജൻ. സീറ്റ് കിട്ടാൻ സിപിഐഎമ്മിൽ ഗോവിന്ദൻ ശ്രമം നടത്തി. സീറ്റില്ലെന്ന് കണ്ടപ്പോൾ സണ്ണി ജോസഫിന്റെ കാൽക്കൽ വീണു. ധീരജിന്റെ മരണം ഇരന്നുവാങ്ങിയതാണ് എന്ന് പറഞ്ഞയാളാണ് കെ. സുധാകരൻ. ആ സുധാകരന്റെ കാൽക്കൽ വീണ് ഗോവിന്ദൻ ത്രിവർണ ഷാൾ സ്വീകരിച്ചെന്നും ജയരാജൻ പരിഹസിച്ചു.
ത്രിവർണ ഷാൾ മാത്രം പോരാ, പച്ച ഷാൾ കൂടി വേണമെന്ന് ഗോവിന്ദൻ ആഗ്രഹിച്ചതായും ജയരാജൻ പരിഹസിച്ചു. അതോടെ പാണക്കാട് പോയി ലീഗ് നേതാക്കളെ കണ്ടു. ഇപ്പോൾ ത്രിവർണ ഷാളും പച്ച ഷാളുമായി യുഡിഎഫ് സ്ഥാനാർഥി വോട്ട് തെണ്ടി നടക്കുന്നു. ടി.കെ. ഗോവിന്ദൻ സുധാകരനെ കാണാൻ പോയത് ഉരൽ മദ്ദളത്തോട് പറയും പോലെയെന്നും ജയരാജൻ പറഞ്ഞു.