ടി.പി. രാമകൃഷ്ണൻ 
ASSEMBLY ELECTION 2026

മൂന്നാം തവണയും പിണറായി വിജയൻ മുഖ്യമന്ത്രിയാകും: ടി.പി. രാമകൃഷ്ണൻ

പിണറായി വിജയനാണ് തെരഞ്ഞെടുപ്പ് നയിക്കുന്നത്. അദ്ദേഹം തന്നെ സംസ്ഥാനത്തെ തുടർന്നും നയിക്കണമെന്നാണ് പ്രവർത്തകർ ആഗ്രഹിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പിണറായി വിജയൻ മൂന്നാം തവണയും സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാകുമെന്ന് എൽഡിഎഫ് കൺവീനറും പേരാമ്പ്രയിലെ സ്ഥാനാർഥിയുമായ ടി.പി. രാമകൃഷ്ണൻ. പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനാണ് തെരഞ്ഞെടുപ്പ് നയിക്കുന്നത്. അദ്ദേഹം തന്നെ സംസ്ഥാനത്തെ തുടർന്നും നയിക്കണമെന്നാണ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും ടി.പി. രാമകൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ സിപിഐഎം ഡീലില്ലെന്നും പ്രതിപക്ഷ നേതാവ് നടത്തുന്നത് കള്ള പ്രചാരണമെന്നും ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.

SCROLL FOR NEXT