പി.കെ. കുഞ്ഞാലിക്കുട്ടി  Source: Files
ASSEMBLY ELECTION 2026

"സിപിഐഎം എടുക്കുന്ന സ്റ്റാന്‍ഡുകള്‍ ഇടതുപക്ഷത്തിന് യോജിച്ചതല്ല, ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കേണ്ടത് കോണ്‍ഗ്രസ്"

മുസ്ലിംലീഗ് പ്രാഥമിക ചര്‍ച്ച നടത്തി. കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ആണ് തുടക്കം കുറിക്കേണ്ടതെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയുക്ത മലപ്പുറം എംഎല്‍എയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് പ്രാഥമിക ചര്‍ച്ച നടത്തി. കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ വലിയ പ്രശ്‌നമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇടതുപക്ഷത്തിന്റെ കേഡര്‍ വോട്ടുകള്‍ ഉള്‍പ്പെടെ യുഡിഎഫിന് ലഭിച്ചു. സിപിഐഎം ഈ അടുത്ത കാലങ്ങളില്‍ എടുക്കുന്ന സ്റ്റാന്‍ഡുകള്‍ ഇടതുപക്ഷത്തിന് യോജിച്ചതല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

മന്ത്രിസഭയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അടുത്ത് തന്നെ ഉണ്ടാവുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും പ്രതികരിച്ചു. കോണ്‍ഗ്രസ് അതിന് മുന്‍കൈ എടുക്കും. പിണറായി വിജയനും നടേശന്മാരുമാണ് ഈ വലിയ വിജയത്തിന് പിന്നില്‍. അവര്‍ക്ക് ഈ ഘട്ടത്തില്‍ നന്ദി പറയുന്നു. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ മുസ്ലിം ലീഗന്റെ വണ്ടി നമ്പര്‍ 2 ആണ് എന്നും സലാം പ്രതികരിച്ചു.

SCROLL FOR NEXT