പി.കെ. ശ്രീമതി Source: FB
ASSEMBLY ELECTION 2026

"ജനമനസ് മനസിലാക്കുന്നതിൽ പരാജയപ്പെട്ടു, പൂർവാധികം ഓജസോടെ എൽഡിഎഫ് തിരിച്ചെത്തും"; പ്രതികരണവുമായി പി.കെ. ശ്രീമതി

ജയിക്കാൻ കഴിയുമോ എന്നതിൽ ആദ്യം ആശങ്ക ഉണ്ടായിരുന്നു, എന്നാൽ ജയിക്കുമെന്ന് തന്നെ കരുതിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പയ്യന്നൂരിൽ ആദ്യഘട്ടത്തിൽ തോൽവി സംശയിച്ചിരുന്നതായി മണ്ഡലത്തിന്റെ ചുമതല ഉണ്ടായിരുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. ജനമനസ് മനസിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ശ്രീമതിയുടെ പ്രതികരണം. ജയിക്കാൻ കഴിയുമോ എന്നതിൽ ആദ്യം ആശങ്ക ഉണ്ടായിരുന്നു, എന്നാൽ ജയിക്കുമെന്ന് തന്നെ കരുതിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ജനമനസ്സ് മനസിലാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു . പയ്യന്നൂരിൽ ഒരു മാസം പ്രവർത്തിച്ചു.ജയിക്കാൻ കഴിയുമോ എന്നതിൽ ആദ്യം അല്പം ആശങ്ക ഉണ്ടായിരുന്നു . എന്നാൽ ജയിക്കുമെന്ന് തന്നെ കരുതി. എന്നാൽ ദയനീയമായി തന്നെ പരാജയം ഏൽക്കേണ്ടിവന്നു.

കേരളത്തിൽ ഇതിന് മുൻപും ഇത്പോലെയോ ഇതിനേക്കാൾ കൂടുതലോ കനത്ത പരാജയം ഉണ്ടായിട്ടുണ്ട്; കൂടുതൽ കരുത്തോടെ പിന്നീട് ജയിച്ചു വന്നിട്ടുമുണ്ട്.

2001 ൽ 40 അംഗങ്ങൾ മാത്രമുണ്ടായിരുന്നത് 2006ൽ 100 എം. എൽ. എ മാരായി എൽ. ഡി. എഫ് തിരിച്ചെത്തി സർക്കാർ രൂപീകരിച്ചത് ആരും മറക്കില്ല. ഇത്തവണയും ഉണ്ടായ പിഴവുകൾ എന്താണെന്ന് മനസ്സിലാക്കി ജനങ്ങൾക്കുവേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ചും പൊരുതിയും അവരുടെ വിശ്വാസവും സ്നേഹവും നേടിയും പൂർവ്വാധികം ഓജസ്സോടുകൂടി ആർജ്ജവത്തോടെ

L. D. F. തിരിച്ച് എത്തും, ജനസേവനത്തിനായി.

SCROLL FOR NEXT