രാഹുൽഗാന്ധി 
ASSEMBLY ELECTION 2026

"സിപിഐഎമ്മിനെ രക്ഷിക്കാൻ ശബരിമലയിലെ സ്വർണം കട്ടത് പ്രധാനമന്ത്രി മറക്കുന്നു"; ഡീൽ ആരോപണം കടുപ്പിച്ച് രാഹുൽ ഗാന്ധി

കേരളത്തിൽ ബിജെപിയുടെ അദൃശ്യകരം ഉണ്ടെന്ന് വിമർശനം.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ബിജെപിയുമായി ബന്ധമുള്ള എൽഡിഎഫുമായാണ് യുഡിഎഫ് മത്സരിക്കുന്നതെന്ന് രാഹുൽഗാന്ധി. അടൂരിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബിജെപിയുടെ അദൃശ്യകരം ഉണ്ടെന്നും ഇവിടെ യുഡിഎഫ് അധികാരത്തിൽ വരരുതെന്നാണ് ബിജെപിയുടെ ആഗ്രഹമെന്നും രാഹുൽ പറഞ്ഞു.

സിപിഐഎമ്മിനെ രക്ഷിക്കാൻ ശബരിമലയിലെ സ്വർണം കട്ടത് പ്രധാനമന്ത്രി മറക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്വർണക്കൊള്ള നടത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ ഉറപ്പ് നൽകി. തനിക്കെതിരെ 36 കേസുകളുണ്ടെന്നും അതേസമയം, കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഒരു ചോദ്യം ചെയ്യലും നടക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു.

കേരളത്തിലെ ഇടതുപക്ഷം ഇടതുപക്ഷമായി പ്രവർത്തിക്കുന്നില്ലെന്നും കുത്തകവത്കരണത്തിൻ്റെ രാഷ്ട്രീയത്തിലേക്ക് പോയെന്നും രാഹുൽഗാന്ധി ആരോപിച്ചു. റബ്ബർ കർഷകർക്ക് പ്രതിസന്ധി ഉണ്ടായപ്പോൾ യുഡിഎഫ് ആണ് സംരക്ഷിച്ചതെന്നും എൽഡിഎഫ് അവരെ സംരക്ഷിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

SCROLL FOR NEXT