രാഹുൽ ഗാന്ധി Source:
ASSEMBLY ELECTION 2026

യുഡിഎഫ് പ്രചാരണം: രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും; കോൺഗ്രസിൻ്റെ ഗ്യാരൻ്റികൾ വിശദീകരിക്കും

കടപ്പുറത്തെ പ്രചാരണ റാലിയെയും പൊതുസമ്മേളനത്തെയും അഭിസംബോധന ചെയ്യും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: യുഡിഎഫ് ക്യാമ്പിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. കടപ്പുറത്തെ പ്രചാരണ റാലിയെയും പൊതുസമ്മേളനത്തെയും അഭിസംബോധന ചെയ്യും. പ്രധാന യുഡിഎഫ്, ലീഗ് നേതാക്കളും സ്ഥാനാർഥികളും രാഹുൽ ഗാന്ധിക്കൊപ്പം വേദിയിൽ അണിനിരക്കും.

പൊതുസമ്മേളനത്തിനു ശേഷം നടക്കുന്ന നേതൃയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളും പങ്കെടുക്കും. പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ള ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ പ്രചാരണത്തിനായി കേരളത്തിൽ എത്തും

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പാലക്കാട് ജില്ലയിൽ വിവിധ കൺവെൻഷനുകളിൽ പങ്കെടുക്കും. രാവിലെ പി.കെ. ശശിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഇതാദ്യമായാണ് കോൺഗ്രസ് നേതാക്കളുമായി ശശി വേദി പങ്കിടുന്നത്. ഒറ്റപ്പാലത്തെ പരിപാടിക്ക് ശേഷം കോങ്ങാട് യുഡിഎഫ് കൺവെൻഷനിലും അദ്ദേഹം സംസാരിക്കും.

SCROLL FOR NEXT