Source: FB
ASSEMBLY ELECTION 2026

"വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ചപ്പോൾ എന്നെ അധിക്ഷേപിച്ചു, ബൈ ബൈ പിണറായി എന്ന് വോട്ടർമാർ പറയും"; പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി

മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി നൂറനാട് പ്രചാരണം നടത്തുന്നതിനിടയായിരുന്നു രേവന്ത്‌ റെഡ്ഡിയുടെ മറുപടി

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: പരസ്യപ്രചാരണത്തിന് ചുരുങ്ങിയ സമയം മാത്രം അവശേഷിക്കെ നേതാക്കൾ തമ്മിലുള്ള വാക്പോര് തുടരുകയാണ്. "ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ടെന്ന'' മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് മറുപടിയുമായി രേവന്ത് റെഡ്ഡിയും രം​ഗത്തെത്തി. കേരളത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ മോശം വാക്കുകൾ കൊണ്ട് അധിക്ഷേപിക്കുകയാണ് പിണറായി ചെയ്തതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

"ഞാൻ നീ പോ മോനെ വിജയാ എന്നുപറഞ്ഞത് തിരുവനന്തപുരം മോദിയെ അസ്വാസ്ഥനാക്കി. പിണറായി വിജയൻ നിങ്ങളുടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞു. കേരളത്തിലെ ജനങ്ങൾ നിങ്ങളെ തോൽപ്പിക്കും. ആ പരാജയം അം​ഗീകരിക്കരിച്ച് വിശ്രമിക്കണം. അവസാനമായി എനിക്ക് നിങ്ങളോട് പറയാനുള്ളത് ബൈ ബൈ പിണറായി വിജയൻ എന്നാണ്", രേവന്ത് റെഡ്ഡിയുടെ വാക്കുകൾ. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി നൂറനാട് പ്രചാരണം നടത്തുന്നതിനിടയായിരുന്നു രേവന്ത്‌ റെഡ്ഡിയുടെ മറുപടി.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ സിനിമ സ്റ്റൈലിൽ "നീ പോ മോനേ വിജയാ" എന്ന വെല്ലുവിളി ഉയർത്തിയത്. പിന്നാലെ കഴിഞ്ഞ ദിവസം രേവന്ത് റെഡ്ഡി ഫേസ്ബുക്കിൽ പങ്കുവച്ച കത്തിലും ഇതേ പരാമർശം ആവർത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിവാദ പരാമർശമുയർത്തിയത്. "ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ടെന്നായിരുന്നു" അദ്ദേഹത്തിന്റെ പരാമർശം. ഒരു മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിക്ക് അയക്കുന്ന കത്തുകളിൽ പൊതുവിൽ ഉണ്ടാകാറില്ലാത്ത ഇത്തരം പരാമർശമാണ് പിണറായിയെ ചൊടുപ്പിച്ചതെന്നാണ് സൂചന.

മാത്രവുമല്ല, രേവന്ത് റെഡ്ഡിയുടെ കത്തിന് എക്സിലൂടെയും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. രാഷ്ട്രീയ വ്യത്യാസം സ്വാഭാവികമാണെന്നും പക്ഷെ വ്യക്തി അധിക്ഷേപം അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറ‍ഞ്ഞു. വസ്തുതകൾക്ക് നിരക്കാത്തതാണ് രേവന്ത് റെഡ്ഡിയുടെ കത്ത്. കേരള സർക്കാരിന്റെ വികസന നേട്ടങ്ങൾ പൊതു സമൂഹത്തിന് മുന്നിലുണ്ട്. ഇടത് സർടക്കാർ ജനങ്ങളോടാണ് കടപ്പെട്ടിരിക്കുന്നതെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT