കൊച്ചി: പറവൂരിലെ യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും കടന്നാക്രമിച്ചത് നടൻ സലിം കുമാർ. മെസ്സി കേരളത്തിലേക്ക് വരാത്തത് സ്വർണം കൊണ്ടുണ്ടാക്കിയ തന്റെ ബാലൺ ഡി ഓർ പുരസ്കാരം അയ്യപ്പൻറെ സ്വർണം കട്ടവർ മോഷ്ടിക്കുമോ എന്ന് ഭയന്നിട്ടാണെന്ന് തന്നോട് പറഞ്ഞെന്ന് സലിം കുമാർ പരിഹസിച്ചു.
കേരളം എന്തൊരു മാറ്റമാണ് മാറിയതെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞ വിദേശിയെ പിന്നീട് ഊളൻപാറയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലാണ് കണ്ടതെന്ന് പറഞ്ഞ നടൻ ഒരു വ്യവസായിയും ഇതുപോലെ ഉണ്ടെന്ന് പറഞ്ഞു.