ASSEMBLY ELECTION 2026

"സ്ഥാനാർഥി പത്രിക പിൻവലിക്കാൻ കാരണം യുഡിഎഫ് സമ്മർദം"; വെളിപ്പെടുത്തലുമായി എസ്‌ഡിപിഐ സ്ഥാനാർഥി

മണ്ഡലത്തിൽ വികസന മുരടിപ്പ് ഉണ്ടെന്നും എളുപ്പത്തിൽ ജയിക്കുമെന്ന് കരുതുന്നവർക്ക് തെറ്റുപറ്റുമെന്നും അഷറഫ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: മഞ്ചേശ്വരത്ത് എസ്‌ഡിപിഐ പത്രിക പിൻവലിച്ചത് യുഡിഎഫ് സമ്മർദം മൂലമെന്ന് വെളിപ്പെടുത്തി കെ.എം. അഷറഫ്. യുഡിഎഫ് മതസംഘടനകളുടെ മേൽ കടുത്ത സമ്മർദം ചെലുത്തി. മണ്ഡലത്തിൽ വികസന മുരടിപ്പ് ഉണ്ടെന്നും എളുപ്പത്തിൽ ജയിക്കുമെന്ന് കരുതുന്നവർക്ക് തെറ്റുപറ്റുമെന്നും അഷറഫ് പറഞ്ഞു.

പത്രിക പിൻവലിക്കാൻ യുഡിഎഫ് സമ്മർദം ചെലുത്തുന്നുണ്ട് എന്നും, സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെ.എം അഷ്റഫ് ആദ്യം പ്രതികരിച്ചിരുന്നു. എന്നാൽ കടുത്ത സമ്മർദത്തിന് വഴങ്ങി കഴിഞ്ഞ ദിവസം അഷ്‌റഫിന് പത്രിക പിൻവലിക്കേണ്ടിവന്നു.

സംസ്ഥാന പ്രസിഡൻ്റ് പ​ങ്കെടുത്ത പാർട്ടി യോഗത്തിലാണ് കെ.എം. അഷ്റഫിനോട് സ്ഥാനാർഥിത്വം പിൻവലിക്കാൻ പിൻവലിക്കാൻ ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെ അഷ്റഫ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തന്നെ സ്ഥാനാർഥിയാക്കിയത് പാർട്ടിയാണ് എന്നും, പിൻവലിക്കാൻ പാർട്ടി പറഞ്ഞാൽ പിൻവലിക്കുമെന്നും അഷ്റഫ് പിന്നാലെ പ്രതികരിക്കുകയും ചെയ്തിരുന്നു. കൂടാത ജില്ലാ ഭാരവാഹിത്വവും രാജിവെക്കുകയാണ് എന്നും കെ.എം. അഷ്റഫ് വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT