ASSEMBLY ELECTION 2026

സണ്ണി ജോസഫും ടി. സിദ്ദീഖും ഉള്‍പ്പെടെ അനുകൂലിച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യരേഖ പുറത്ത്

എഐസിസി നിരീക്ഷികനായി എത്തിയ മുകുള്‍ വാസ്‌നിക്കിന്റെ കൈയിലുള്ള പട്ടികയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ അഭിപ്രായം കേട്ട് തയ്യാറാക്കിയ രഹസ്യ പട്ടിക പുറത്ത്. എഐസിസി നിരീക്ഷികനായി എത്തിയ മുകുള്‍ വാസ്‌നിക്കിന്റെ കൈയിലുള്ള പട്ടികയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. തെരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ ആണെന്ന വാദം തെളിയിക്കുന്നതാണ് പുറത്തായ പട്ടിക.

പട്ടിക പ്രകാരം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി. സിദ്ധിഖ്, സന്ദീപ് വാര്യർ അടക്കം പിന്തുണച്ചത് കെ.സി. വേണു​ഗോപാലിനെ ആണെന്നാണ് പട്ടികയിൽ നിന്നും വ്യക്തമാകുന്നത്. സജീവ് ജോസഫ്, ടി.ഒ. മോഹൻ, ഉഷ വിജയൻ എന്നിവരും പിന്തുണച്ചത് കെ.സി. വേണു​ഗോപാലിനെയാണ്. അതേസമയം, രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐ.സി. ബാലകൃഷ്ണൻ ചെന്നിത്തലയ്ക്കൊപ്പം വേണുഗോപാലിനെയും പിന്തുണച്ചിട്ടുണ്ട്. റിപ്പോർട്ട് ഇന്ന് തന്നെ ഹൈക്കമാൻഡിന് സമർപ്പിക്കും.

SCROLL FOR NEXT